ഒരു ഗ്രൂപ്പിൽ ഒന്നിലധികം കറൻസികൾ ഉപയോഗിക്കാമോ?

അതെ. ഓരോ ഗ്രൂപ്പിനും ഒരു ഡിഫോൾട്ട് കറൻസി ഉണ്ട്, ഓരോ ചെലവിനും വേറൊരു കറൻസി ഉപയോഗിക്കാം. വിദേശ യാത്രകളിൽ ഇത് ഉപകാരപ്പെടും.

ഘട്ടങ്ങൾ

  1. ചെലവ് ചേർക്കുമ്പോഴോ എഡിറ്റ് ചെയ്യുമ്പോഴോ, തുകയ്ക്ക് അടുത്തുള്ള കറൻസി ചിഹ്നം ടാപ്പ് ചെയ്ത് ഒരു കറൻസി തിരഞ്ഞെടുക്കുക.
  2. ഗ്രൂപ്പിന്റെ ഡിഫോൾട്ട് മാറ്റാൻ, ഗ്രൂപ്പ് ക്രമീകരണങ്ങൾ (Group settings) തുറന്ന് ഡിഫോൾട്ട് കറൻസി (Default currency) ടാപ്പ് ചെയ്യുക. ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമേ ഇത് മാറ്റാനാകൂ.

SplitEase കറൻസികൾ തമ്മിൽ മാറ്റുന്നില്ല. ബാലൻസുകളും കണക്ക് തീർക്കേണ്ട തുകകളും ഓരോ കറൻസിക്കും പ്രത്യേകം കാണിക്കും.

പുതിയ ഗ്രൂപ്പുകളുടെ കറൻസി പ്രൊഫൈൽ (Profile) → കറൻസി (Currency) എന്നതിൽ നിന്നാണ് എടുക്കുന്നത്.

SplitEase ആപ്പ് ഇതുവരെ മലയാളത്തിൽ ലഭ്യമല്ല. ബ്രാക്കറ്റിലുള്ള ബട്ടൺ പേരുകൾ സ്ക്രീനിൽ ഇംഗ്ലീഷിൽ കാണുന്നവയാണ്.

ബന്ധപ്പെട്ട ചോദ്യങ്ങൾ

ഇനിയും സഹായം വേണോ?

ഞങ്ങൾക്ക് എഴുതൂ, SplitEase ടീമിലെ ഒരാൾ മറുപടി നൽകും.

സപ്പോർട്ടുമായി ബന്ധപ്പെടുക
ഭാഷ: മലയാളം