ഒരു ഗ്രൂപ്പിന്റെ ചെലവുകൾ എങ്ങനെ എക്സ്പോർട്ട് ചെയ്യാം?
നിങ്ങളുടെ രേഖകൾക്കായോ പങ്കിടാനോ, ഗ്രൂപ്പിന്റെ ചെലവുകൾ SplitEase-ൽ നിന്ന് ഒരു ഫയലായി എടുക്കാം. ഇത് SplitEase+-ന്റെ ഭാഗമാണ്.
ഘട്ടങ്ങൾ
- ഗ്രൂപ്പ് തുറക്കുക, തുടർന്ന് ഗ്രൂപ്പ് ക്രമീകരണങ്ങൾ (Group settings) തുറക്കുക.
- ലെഡ്ജർ എക്സ്പോർട്ട് ചെയ്യുക (Export ledger) ടാപ്പ് ചെയ്യുക.
- PDF, CSV അല്ലെങ്കിൽ Excel തിരഞ്ഞെടുക്കുക. തീർപ്പാക്കലുകൾ ഉൾപ്പെടുത്തുക (Include settlements) ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യുക.
- എക്സ്പോർട്ട് ചെയ്യുക (Export) ടാപ്പ് ചെയ്യുക, ഫയൽ തയ്യാറാകുന്നത് വരെ കാത്തിരിക്കുക, തുടർന്ന് അത് സംരക്ഷിക്കുകയോ പങ്കിടുകയോ ചെയ്യുക.
ഫയൽ ഒരിക്കൽ മാത്രമേ ഡൗൺലോഡ് ചെയ്യാനാകൂ. സ്ക്രീൻ അടയ്ക്കുന്നതിന് മുമ്പ് അത് സംരക്ഷിക്കുകയോ അയയ്ക്കുകയോ ചെയ്യുക.
SplitEase ആപ്പ് ഇതുവരെ മലയാളത്തിൽ ലഭ്യമല്ല. ബ്രാക്കറ്റിലുള്ള ബട്ടൺ പേരുകൾ സ്ക്രീനിൽ ഇംഗ്ലീഷിൽ കാണുന്നവയാണ്.