രസീത് സ്കാൻ ചെയ്ത് ചെലവ് എങ്ങനെ ചേർക്കാം?
രസീത് സ്കാനിംഗ് ബില്ലിൽ നിന്ന് ആകെ തുകയും വിവരങ്ങളും വായിക്കുന്നു, അതിനാൽ നിങ്ങൾ ടൈപ്പ് ചെയ്യേണ്ടതില്ല. ഇത് SplitEase+-ന്റെ ഭാഗമാണ്.
ഘട്ടങ്ങൾ
- + ബട്ടൺ ടാപ്പ് ചെയ്യുക, തുടർന്ന് സ്കാൻ (Scan) ടാപ്പ് ചെയ്യുക.
- മുഴുവൻ ബില്ലിന്റെയും ഫോട്ടോ എടുക്കുക, അല്ലെങ്കിൽ കൈവശമുള്ള ഫയൽ ഉപയോഗിക്കാൻ ഗാലറി (Library) അല്ലെങ്കിൽ PDF തിരഞ്ഞെടുക്കുക.
- SplitEase കണ്ടെത്തിയ വിവരങ്ങൾ പരിശോധിച്ച് ഉപയോഗിക്കുക (Use) ടാപ്പ് ചെയ്യുക.
- ആര് പണമടച്ചു, എങ്ങനെ വിഭജിച്ചു എന്ന് പരിശോധിച്ച്, സംരക്ഷിക്കുക (Save) ടാപ്പ് ചെയ്യുക.
ചിത്രം വായിക്കാൻ അത് SplitEase-ലേക്ക് അപ്‌ലോഡ് ചെയ്യും. അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അറിയാൻ ഞങ്ങളുടെ സ്വകാര്യതാ നയം കാണുക.
സ്കാനുകളിൽ തെറ്റുകൾ വരാം. സംരക്ഷിക്കുന്നതിന് മുമ്പ് എപ്പോഴും തുക പരിശോധിക്കുക.
SplitEase ആപ്പ് ഇതുവരെ മലയാളത്തിൽ ലഭ്യമല്ല. ബ്രാക്കറ്റിലുള്ള ബട്ടൺ പേരുകൾ സ്ക്രീനിൽ ഇംഗ്ലീഷിൽ കാണുന്നവയാണ്.