ഒരു ചെലവ് എങ്ങനെ എഡിറ്റ് ചെയ്യാം അല്ലെങ്കിൽ ഇല്ലാതാക്കാം?
സംരക്ഷിച്ചതിന് ശേഷവും ചെലവ് തിരുത്താം. അപ്‌ഡേറ്റ് ചെയ്ത ബാലൻസുകൾ ഗ്രൂപ്പിലെ എല്ലാവരും കാണും.
ഘട്ടങ്ങൾ
- ഗ്രൂപ്പ് തുറന്ന് ചെലവ് ടാപ്പ് ചെയ്യുക.
- മാറ്റാൻ, എഡിറ്റ് ചെയ്യുക (Edit) ടാപ്പ് ചെയ്ത്, മാറ്റങ്ങൾ വരുത്തി, സംരക്ഷിക്കുക (Save) ടാപ്പ് ചെയ്യുക.
- നീക്കം ചെയ്യാൻ, ⋯ ബട്ടൺ ടാപ്പ് ചെയ്ത്, തുടർന്ന് ഇല്ലാതാക്കുക (Delete) ടാപ്പ് ചെയ്ത് സ്ഥിരീകരിക്കുക.
ഇല്ലാതാക്കിയ ചെലവ് തിരികെ എടുക്കാനാവില്ല.
SplitEase ആപ്പ് ഇതുവരെ മലയാളത്തിൽ ലഭ്യമല്ല. ബ്രാക്കറ്റിലുള്ള ബട്ടൺ പേരുകൾ സ്ക്രീനിൽ ഇംഗ്ലീഷിൽ കാണുന്നവയാണ്.